ശ്രീകാര്യം: സംസ്ഥാന സർക്കാരിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ നിന്നും 80 ലക്ഷം ചെലവിട്ട് നിർമ്മാണം പൂർത്തീകരിച്ച ശ്രീകാര്യം കല്ലംപള്ളി ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ പിൽഗ്രിം അമിനിറ്റി സെന്റർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൽ.എസ്.സാജു അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്,ജോൺസൺ ജോസഫ്, ഫ്രാറ്റ് പ്രസിഡന്റ് കരിയം വിജയകുമാർ, അമ്മ മലയാളം സാഹിത്യ വേദി ഭാരവാഹി മോഹൻ ഡി.കല്ലംപള്ളി, കല്ലംപള്ളി ശ്രീ ദുർഗാദേവീ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി രാജേഷ് .എം, രക്ഷാധികാരി വേലായുധൻ നായർ, സ്വാഗതസംഘം കൺവീനർ സാഗീഷ് കല്ലംപള്ളി, വി. രവീന്ദ്രനാഥൻ നായർ, തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റി സി.ഇ.ഒ നീന .ബി, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഉണ്ണിപ്പിള്ള, വി.എസ്. അനിമോൻ, കല്ലംപള്ളി ശശി, അഡ്വ.സലിംഖാൻ, വി.എസ്. പത്മകുമാർ, വി.ശാലിനി തുടങ്ങിയവർ പങ്കെടുത്തു.