rupees

തിരുവനന്തപുരം: ട്രഷറി നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറച്ച് സർക്കാർ ഉത്തരവായി. ഫെബ്രുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും. എന്നാൽ നിലവിലെ നിക്ഷേപങ്ങൾക്ക് നിരക്ക് വ‌ർദ്ധന ബാധകമല്ല.46 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനത്തിൽ നിന്ന് 5.40 ശതമാനമായും 91 മുതൽ 180 വരെ ദിവസത്തിന് 7.25 ശതമാനത്തിൽ നിന്ന് 5.90 ശതമാനമായും 181 മുതൽ ഒരു വർഷംവരെയുള്ള നിക്ഷേപത്തിന് എട്ടിൽ നിന്ന് 5.9 ശതമാനമായും 366 ദിവസം മുതൽ 2 വ‌ർഷംവരെയുള്ള നിക്ഷേപത്തിന് 8.5 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായുമാണ് കുറയുക. രണ്ട് വർഷത്തിൽ അധികമുള്ള നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും.