kvv

തിരുവനന്തപുരം: കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസിന്റെ വിയോഗം കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ജില്ലയിൽ പാർട്ടിയുടെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധഃസ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

ജനപക്ഷ നേതാവ്

തിരുവനന്തപുരം: ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്ന നല്ലൊരു പൊതുപ്രവർത്തകനെയാണ് കെ.വി വിജയദാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2011ൽ നിയമസഭയിലെത്തിയ കാലം മുതൽ വളരെ അടുത്ത സുഹൃദ് ബന്ധമായിരുന്നു.

സ​ഭ​ ​നേ​ര​ത്തെ​ ​പി​രി​യും

കെ.​വി​ ​വി​ജ​യ​ദാ​സി​ന്റെ​ ​നി​ര്യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കാ​ര്യ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കാ​തെ​ ​നി​യ​മ​സ​ഭ​ ​നേ​ര​ത്തെ​ ​പി​രി​യും.​ച​ര​മോ​പ​ചാ​രം​ ​ഇ​ന്ന് ​ത​ന്നെ​ ​അ​ർ​പ്പി​ക്കു​ന്ന​ ​കാ​ര്യ​ത്തി​ല​ട​ക്കം​ ​രാ​വി​ലെയോ​ടെ​ ​തീ​രു​മാ​ന​മെ​ടു​ക്കും.