shafi

കിളിമാനൂർ:കിളിമാനൂർ മേഖലയിൽ നടന്ന കോൺഗ്രസിന്റെ പ്രവർത്തനവും യുവാക്കൾക്ക് നേതൃത്വം നൽകിയ പരിഗണനയും കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിന് മാതൃകയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ആറ്റിങ്ങൽ കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച യൂത്ത് കോൺഗ്രസ്‌ കെ.എസ്.യു നേതാക്കൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ സ്വാഗതം പറഞ്ഞു. കെ.പി.സി.സി അംഗം എൻ.സുദർശനൻ, ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ, യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീർ ഷാ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ, കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി ഷബിൻ ഹാഷിം, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.സോണൾജ്, എൻ. ആർ.ജോഷി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗംഗാധര തിലകൻ, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാൻഷ ബഷീർ, അഫ്സൽ മടവൂർ, ജിഹാദ് കല്ലമ്പലം തുടങ്ങിയവർ സംസാരിച്ചു.