തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് മുമ്പൊരുഒക്ടോബർ 1.തിങ്കളാഴ്ച. രാത്രി10.30.തിരുവനന്തപുരം കിളിമാനൂർ ടാക്സിസ്റ്റാൻഡിൽ മറ്റുകാറുകൾക്കൊപ്പം പള്ളിക്കോണംസ്വദേശിനി ലൈലയുടെ ഉടമസ്ഥതയിലുള്ളകെ.എൽ.01 പി 4721 എന്നനമ്പർ ടൂറിസ്റ്റ് ടാക്സിഅംബാസിഡർ കാറുമായി ഓട്ടം കാത്ത് കിടക്കുകയായിരുന്നു ജോയി. പെട്ടെന്ന്
രണ്ടുപേർ ജോയിക്ക് സമീപമെത്തി ഓട്ടം വിളിച്ചു. വന്നവർകാറിന്റെ പിൻസീറ്റിൽ കയറി ഡോറുകളടച്ചു. കാർ കിളിമാനൂർ ജംഗ്ഷൻ പിന്നിട്ട് ആയൂർ റോഡി
ലേക്ക്പോയി. കിളിമാനൂർ പഴയകുന്നുമ്മൽ വില്ലേജിൽ കുന്നുമ്മൽ ദേശത്ത് നാരകത്തിൻവിളവീട്ടിൽ ജോയി (49)പിന്നീട് മടങ്ങിവന്നില്ല.ഓട്ടം വിളിക്കാനെന്ന വ്യാജേനയെത്തിയ സംഘം ജോയിയെകൂട്ടിക്കൊണ്ടുപോയികൊലപ്പെടുത്തിയ വിവരം ദിവസങ്ങൾ കഴിഞ്ഞാണ് നാട്ടിൽപ്പരന്നത്.തമിഴ്നാട്ടിൽ വച്ച് ജോയി ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. അന്വേഷണം പലവഴിക്കും നീങ്ങി. എന്നാൽ, നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ജോയിയുടെ ഘാതകരെക്കുറിച്ചോ അരുംകൊലയുടെ ലക്ഷ്യമെന്തന്നോ വെളിവായിട്ടില്ല.മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു ജോയി. എത്തും പിടിയും കിട്ടാതെ പൊലീസ് അന്വേഷണം ഇപ്പോഴുംതുടരുന്നു. ജോയിയുടെ അകാലവേർപാട് കുടുംബാംഗങ്ങളുടെ ഹൃദയ ത്തിലുണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു.
നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ കോണത്ത് പുത്തൻവീട്ടിൽ വാസുദേവൻ- സുഭദ്രദമ്പതികളുടെ ഇളയമകനായിരുന്നു ജോയി. മകനെതട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ തളർന്നുപോയ അച്ഛൻ വാസുദേവൻ ഏതാനുംമാസങ്ങൾക്ക് ശേഷം മനമരുകി മരണപ്പെട്ടു. വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കകം രണ്ട് പെൺകുട്ടികളെയും ഭാര്യ രജിതയേയും തനിച്ചാക്കിയായിരുന്നു ജോയിയെ വിധികവർന്നത്. സംഭവസമയത്ത് കൊച്ചുക ട്ടികളായിരുന്ന ഇരുമക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം കഴിയുന്നു. അകാലത്തിൽ വൈധവ്യം പേറേണ്ടിവന്ന രജിത ചിറയിന്കീഴ് ഗവ.ആശുപത്രി യിലെ താൽക്കാലികജീവനക്കാരിയാണ്.
രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരിഞ്ച്മുന്നേറാതെ..
ടാക്സി സ്റ്റാൻഡിൽ നിന്ന് ഓട്ടം പോയ ജോയി ദിവസങ്ങൾക്കുശേഷവും
മടങ്ങിവന്നില്ല. ഇപ്പോഴത്തേതുപോലെ വിളിച്ചന്വേഷിക്കാൻ മൊബൈൽ ഫോണില്ലാത്തകാലം. മുൻകൂട്ടിബുക്ക്ചെയ്യാത്ത ദീർഘദൂര ഓട്ടമാണെക്കിൽ ഒപ്പമുള്ള ഡ്രൈവർമാരോട് പറയുകയോ സമീപത്തെ ഏതെ
ങ്കിലും ലാൻഡ്ഫോണിലൂടെ വീട്ടിൽ വിളിച്ചറിയിക്കുന്നതായിരുന്നുരീതി.പുതുതായി ഓട്ടമേറ്റ കാറുമായി രാവിലെവീട്ടിൽ നിന്ന് പോയതായിരുന്നു ജോയി. രാത്രിവൈകിയും അടുത്തദിവസങ്ങളിലുംജോയിയെ കണ്ടില്ല. ജോയിക്കായുള്ള കാത്തിരിപ്പ് മൂന്നുദിവസം പിന്നിട്ടതോടെ 2000 ഒക്ടോബർ 5ന് ബന്ധുക്കൾ കിളിമാനൂർ പൊലീസ്സ്റ്റേഷനിൽ പരാതി നൽകി. ക്രൈംനമ്പർ 233/ 2000 ആയി മാൻമിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂചനകളൊന്നുമില്ലാതിരിക്കെ തെങ്കാശിക്ക് സമീപം അച്ചൻപുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡിൽ നഗ്നനായ നിലയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടി. ദിവസങ്ങൾക്കുശേഷം അവിടെ നിന്ന് നൂറിലേറെകിലോമീറ്റർ അകലെ പുതുക്കോട്ടസ്റ്റേഷൻ പരിധിയിൽ റോഡിൽഒരുകാറും ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. കാറിന്റെ രജിസ്ട്രേഷൻ നമ്പരുപയോഗിച്ച്മേൽവിലാസക്കാരനെതേടി തമിഴ്നാട് പൊലീസ് കിളിമാനൂരിലെത്തിയപ്പോഴാണ് കാറും അച്ചൻപുത്തൂരിൽ കാണപ്പെട്ട മൃതദേഹവുംതിരിച്ചറിഞ്ഞത്. മൃതദേഹം കാണപ്പെട്ടതിനും കാറുപേക്ഷിച്ചതിനും തമിഴ്നാട്ടിലും ജോയിയെ കാണാതായതിന് കേരളത്തിലും മൂന്നുവഴികളിലായി നടന്നുവന്ന അന്വേഷണം പിന്നീട് ഒറ്റക്കേസായി. തമിഴ്നാട്പൊലീസിന്റെ സഹായത്തോടെ കിളിമാനൂർപൊലീസ് ആദ്യഘട്ടത്തിൽ അന്വേഷണംതുടങ്ങി. കാര്യമായസൂചനകളൊന്നുമില്ലാതായതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സർക്കാരിന് നിവേ ദനംനൽകി.പ്രക്ഷോഭംനടത്തി. തുടർന്ന് 2001 ഒക്ടോബർ16ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവായി. ഉത്തരവിറങ്ങി ദിവസങ്ങൾക്കകം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് ഐ. പി.സി 302,364,34വകുപ്പുകൾ പ്രകാരം അന്വേഷണംതുടങ്ങി.എന്നാൽ,രണ്ട് പതിറ്റാണ്ടായിട്ടും അന്വേഷണത്തിന് ഒരിഞ്ചുംമുന്നേറാനായില്ല. മൊഴിയെടുക്കലും നിരീക്ഷണവും മുന്നാംമുറയുമൊക്കെപയറ്റി പരാജയപ്പെട്ട കേസ് പുതുതലമുറക്കാരുടെ കൈയിലെത്തിയപ്പോഴേക്കും സംശയിക്കുപലരേയും പോളിഗ്രാഫ്ടെസ്റ്റിനുംമറ്റ് ശാസ്ത്രീയ തെളിവ്ശേഖരണങ്ങൾക്കും വിധേയരാക്കി. ക്രൈംബ്രാഞ്ച് ഹർട്ട് ആന്റ് ഹോമിസൈഡ് വിഭാഗം ഡിവൈ.എസ്.പി യുടെ മേൽനോട്ടത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
കൊലപാതകലക്ഷ്യം കവർച്ചയല്ലെങ്കിൽ പിന്നെന്ത്?കേസന്വേഷണത്തിന്കൂടുതൽ സാവകാശം തേടി ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. രണ്ടുമാസം മുമ്പാണ് കേസിന്റെ അന്വേഷണ ചുമതലയേറ്റത്. ശ്വാസംമുട്ടിച്ച്കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാറും ജോയിയുടെ കൈവിരലിലുണ്ടായിരുന്ന
മോതിരം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ചയായിരുന്നില്ല കൊലപാതകത്തിന്റെ ലക്ഷ്യമെന്ന്കരുതാം.മറ്റെന്തെങ്കിലും കാരണങ്ങൾ പിന്നിലുണ്ടോഎന്നാണ് അന്വേഷിക്കേണ്ടത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിലുംതെളിവൊന്നും ലഭിക്കാത്തതിനാൽ വിശദമായി അന്വേഷിച്ചേമതിയാകൂ.- സി.ഐ, ക്രൈംബ്രാഞ്ച്.
മരിക്കുംമുമ്പെങ്കിലും സത്യം അറിയണം
കഴിഞ്ഞ ഇരുപത് വർഷമായിമാറിമാറി വന്ന എല്ലാസർക്കാരുകൾക്കും ജോയിയുടെ കൊലപാതകത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുന്ന പരാതി അന്വേഷണത്തിലാണെന്ന പതിവ് മറുപടി മാത്രമാണ് ഇത്രകാലവും ലഭിച്ചത്. ഇപ്പോഴും കേസ്അന്വേഷിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഞാൻ മരിക്കുംമുമ്പെങ്കിലും കൊലയാളികളെകണ്ടെത്താൻ പൊലീസിന്കഴിയുമോ?- രജിത, ജോയിയുടെ ഭാര്യ.