അഞ്ചൽ: പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയ അഞ്ചൽ ഏറം സ്വദേശിയായ പിതാവിനെതിരെ പൊലിസ് കേസെടുത്തു. മാതാവ് ജോലിക്ക് പോകുന്ന സമയം കഴിഞ്ഞ കുറെ മാസങ്ങളായി പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. ഒടുവിൽ സഹിക്കവയ്യാതെ കുട്ടി മാതാവിനോട് വിവരം പറയുകയും തുടർന്ന് മാതാവ് അഞ്ചൽ പൊലീസിന് പരാതി നൽകുകയുമായിരുന്നു. അഞ്ചൽ പൊലീസ് കുട്ടിയുടെ മൊഴിരേഖപ്പെടുത്തി.കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. എന്നാൽ പൊലീസ് കേസെടുത്തതറിഞ്ഞ പ്രതി ഒളിവിൽ പോയി.
പ്രതിയെ കണ്ടെത്തുന്നതിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് അഞ്ചൽ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു