
തിരുവനന്തപുരം: ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ പേര് യു.എസ്.ടി എന്നാക്കി റീബ്രാൻഡ് ചെയ്തു. ust. com എന്നതാണ് പുതിയ വെബ്സൈറ്റ്. കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമായാണ് റീബ്രാൻഡിംഗ് നടപ്പാക്കിയതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര അറിയിച്ചു. 25 രാജ്യങ്ങളിലായി 35 ഓഫീസുകളും 26,000 ജീവനക്കാരുമാണ് കമ്പനിക്കുള്ളത്.