photo

ചിറയിൻകീഴ്: 2020ലെ മികച്ച കോ -ഓപ്പറേറ്റീവ് ഡെയറിക്കുള്ള മെട്രോ എം.എസ്.എം.ഇ അവാർഡ് മിൽകോ ഡെയറിക്ക്. തിരുവനന്തപുരം ജവഹർനഗർ ചേംബർ ഒഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ. കെ. രാജു, വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണി, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരിൽ നിന്നും അവാർഡ് മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷും സെക്രട്ടറി മനേഷും ഏറ്റുവാങ്ങി. മെട്രോ മാർട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്,കേരള ബ്യൂറോ ഫോർ ഇൻഡസ്ട്രിയൽ പ്രൊമോഷൻ, നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ വിവിധ ചെറുകിട വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് എം.എസ്.എം.ഇ വർഷംതോറും സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ പ്രഗല്ഭരായ സ്ഥാപനങ്ങൾക്കും ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, എം.എസ്.എം.ഇ മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.