പതിവു ജ്യൂസുകളിൽ നിന്നും വ്യത്യസ്തമായി രുചിയേറുന്ന ആരോഗ്യപാനീയങ്ങൾ പരീക്ഷിക്കാം...
ഡേറ്റ്സ് മിൽക്ക്
ചേരുവകൾ
പാൽ - അര ലിറ്റർ
ഇൗന്തപ്പഴം - 8 എണ്ണം
പഞ്ചസാര - 4 ടീ. സ്പൂൺ
തയ്യാറാക്കുന്ന വിധം
ഇൗന്തപ്പഴത്തിന്റെ കുരു കളഞ്ഞ് പാലിൽ ഇട്ട് ചെറുതീയിയിൽ വച്ച് തിളപ്പിക്കുക. ഇതിൽ പഞ്ചസാര ഇട്ട് കാൽ ലിറ്റർ ആകുംവരെ വറ്റിക്കുക. ഇൗന്തപ്പഴം നന്നായി ഉടഞ്ഞ് ചേരണം. രക്തക്കുറവുള്ളവർ ഇൗ പാൽ കുടിക്കുന്നത് നന്ന്.
നട്ട് മെഗ് മിൽക്ക്
ചേരുവകൾ
ജാതിക്ക - ഒരുനുള്ള്
മുട്ട - ഒരെണ്ണം
കാരറ്റ് മിൽക്ക്
ചേരുവകൾ
പാൽ - 300 എം.എൽ
കാരറ്റ് - ഒരെണ്ണം ഗ്രേറ്റ് ചെയ്തത്
പഞ്ചസാര - 2 ടീസ്പൂൺ
ഏലയ്ക്കാ - ഒരെണ്ണം
തയ്യാറാക്കുന്ന വിധം
കാരറ്റ്, ഏലയ്ക്ക, പഞ്ചസാര എന്നിവ പാലിൽ ചേർത്ത് കാൽഭാഗം വറ്റുംവരെ അടുപ്പിൽ വയ്ക്കുക. വാങ്ങി അരിച്ച് കുടിക്കുക. രക്തക്കുറവിനും ഒാർമ്മക്കുറവിനും കാഴ്ചക്കുറവിനുമൊക്കെ ആശ്വാസം പകരുന്ന ഒന്നാണിത്.
ഫിഗ് മിൽക്ക്
ചേരുവകൾ
അത്തിപ്പഴം - 7
എണ്ണം
കൊക്കോപ്പൊടി - ഒന്നേകാൽ ടേബിൾസ്പൂൺ
ചോക്കളേറ്റ് പൗഡർ - ഒരു ടേബിൾ സ്പൂൺ
പാൽപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
ക്രീം - ഒരു കപ്പ്
പഞ്ചസാര - രണ്ടര ടേബിൾസ്പൂൺ
കാപ്പിപ്പൊടി (ഇൻസ്റ്റന്റ്) - ഒരു ടീ സ്പൂൺ
ചോക്കളേറ്റ് ബാർ ഗ്രേറ്റ് ചെയ്തത് - 4 ക്യൂബുകൾ
തയ്യാറാക്കുന്ന വിധ
പാൽ, ചോക്കളേറ്റ് പൗഡർ, കൊക്കോപ്പൊടി, പഞ്ചസാര, കാപ്പിപ്പൊടി എന്നിവ ഒരു ബ്ളെന്ററിലെടുത്ത് നന്നായടിച്ച് വയ്ക്കുക. പാൽപ്പൊടിയും ചേർത്ത് വീണ്ടും നന്നായടിച്ച് എടുക്കുക. ഗ്ളാസിലേക്ക് പകർന്ന് ക്രീമും ചോക്കളേറ്റ് ഗ്രേറ്റ് ചെയ്ത് മീതെയിട്ട് വിളമ്പുക.
ഹണി -ബദാം മിൽക്ക്
ചേരുവകൾ
ചൂടുപാൽ - രണ്ട് കപ്പ്
തേൻ - ഒരു ടേബിൾ സ്പൂൺ
ബദാം - 6 എണ്ണം പൊടിച്ചത്
ഏലയ്ക്ക- ഒന്ന്
തയ്യാറാക്കുന്ന വിധം
ഏലയ്ക്കയും ബദാമും പാലിൽ ഇട്ട് തിളപ്പിക്കുക. തേൻ ചേർത്തിളക്കി ചൂടോടെ വിളമ്പുക.