കൊച്ചി: കലാഭവൻ സ്ഥാപകനായ ഫാ. ആബേലിന്റെ 101-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഫാ. ചെറിയാൻ കുനിയന്തോടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എസ് പ്രസാദ്, ട്രഷറർ കെ.എ അലി അക്ബർ എന്നിവർ സംസാരിച്ചു. കലാഭവനിലെ കലാകാരന്മാരുടെ പരിപാടികളും നടന്നു.