മലയിൻകീഴ് :കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ മലയിൻകീഴ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ബി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, ജി.സതീഷ് കുമാർ, മേപ്പൂക്കട മധു,പി.എസ്.സതീഷ് കുമാർ,ചാണി അപ്പു,അഡ്വ.ബീന, ജി.നീലകണ്ഠൻനായർ,കാട്ടാക്കട മധു,കുന്നംപാറ ജയൻ,മച്ചേൽ ഹരികുമാർ,ഒ.ജി.ബിന്ദു,അജിതകുമാരി എന്നിവർ സംസാരിച്ചു.