photo

നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം പ്ലാത്തറ ശാഖയിൽ ചതയദിന പൂജയും ഗുരുദേവ മന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലം ശാഖയുടെ പേരിൽ രജിട്രേഷൻ ചെയ്തു നൽകിയ ചന്ദ്രിക അമ്മയെ ആദരിക്കലും നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.ചന്ദ്രിക അമ്മയെ യൂണിയൻ, ശാഖാ ഭാരവാഹികൾ പൊന്നാട അണിയിച്ചു. പ്ലാത്തറ ശാഖ പ്രസിഡന്റ് രതീഷ് കുമാർ, വൈസ് പ്രസിഡന്റ് ഷാജി.ഡി, സെക്രട്ടറി സജികുമാർ, യൂണിയൻ കമ്മറ്റി അംഗം ഹരികൃഷ്ണൻ, എക്സിക്യൂട്ടി അംഗങ്ങളായ ദേവസിൻ, ശിശുപാലൻ, ഷാജിമോൻ, ഷൈജു,ജയകുമാർ, അശോകൻ, വിനോദ്, പഞ്ചായത്ത് സമിതി അംഗങ്ങളായ ബാലു, ഷാജി, സുരേന്ദ്രദാസ് എന്നിവർ പങ്കെടുത്തു.