photo

നെടുമങ്ങാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി, നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള, നെടുമങ്ങാട് നിയോജക മണ്ഡലം ചാർജ് വഹിക്കുന്ന കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ,ആനാട് ജയൻ,കല്ലയം സുകു,അഡ്വ.എൻ.ബാജി,തേക്കട അനിൽ,കൊയ്ത്തൂർക്കോണം സുന്ദരൻ,വട്ടപ്പാറ ചന്ദ്രൻ,സെയ്ദാലി,ശരത്,സജാദ്,എൻ.ഫാത്തിമ,സനൽ,എസ്.എ റഹിം തുടങ്ങിയവർ പ്രസംഗിച്ചു.