നെടുമങ്ങാട്: മലയാള സിനിമയിൽ നെടുമങ്ങാടിന്റെ പേരെഴുതി ചേർത്ത നടൻ അനിൽ നെടുമങ്ങാടിന്റെ സ്മരണ നിലനിറുത്താൻ സിനിമാ-നാടക കലാ പരിശീലന കളരി സ്ഥാപിക്കണമെന്ന് സ്മൃതി സാംസ്കാരിക വേദി.നാടക പ്രവർത്തയും സിനിമാതാരവുമായ മാലാ പാർവതിയുടെ സാന്നിദ്ധ്യത്തിൽ സ്മൃതി സെക്രട്ടറി കെ.സി സാനുമോഹൻ ഇതുസംബന്ധിച്ച നിവേദനം നഗരസഭാദ്ധ്യക്ഷ സി.എസ്.ശ്രീജയ്ക്ക് സമർപ്പിച്ചു.കവി അയ്യപ്പൻ വീഥിയിൽ നടന്ന അനിൽ അനുസ്മരണം മാലാ പാർവതി ഉദ്ഘാടനം ചെയ്തു.നഗരസഭാദ്ധ്യക്ഷ സി.എസ്.ശ്രീജ മുഖ്യ പ്രഭാഷണം നടത്തി.നടൻ രാജേഷ് ശർമ്മ, അഡ്വ,അരുൺകുമാർ, വി.ഷിനിലാൽ,കെ.പി.പ്രമോഷ്,വി.സി അഭിലാഷ്,അസീം താന്നിമൂട്, ബി.ബാലചന്ദ്രൻ,ആദിത്യ വിജയകുമാർ എന്നിവർ പങ്കെടുത്തു.