അജ്മൽ അമീർ,വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്‌ക്കർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറിൽ ആരംഭിച്ചു. വൈറ്റ് ഹൗസ് മോഷൻ പിക്‌ച്ചേഴ്സിന്റെ ബാനറിൽ അഡ്വ. സുധീർ ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധി കോപ്പ, നന്ദു, ഇർഷാദ്,നന്ദൻ ഉണ്ണി, അനീഷ് ഗോപൻ, മെറിൻ ഫിലിപ്പ്, നിതിൻ പ്രസന്ന, പാർവ്വതി നമ്പ്യാർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ബിപിൻ ബാലകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സംഗീതം: നിക്സ് ലോപ്പസ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്. പി.ആർ.ഒ: എ.എസ്.ദിനേശ്.