മലയിൻകീഴ് : വിളപ്പിൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട അലകുന്നം വാർഡിലെ നവീകരണം പൂർത്തിയാക്കിയ സ്കൈലൈൻ - കുഞ്ചുകോണം റോഡിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2020 - 2021യിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 300 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള റോഡ് 2 മാസം കൊണ്ടാണ് നവീകരിച്ചത്.വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അദ്ധ്യക്ഷതയിൽ വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,അലകുന്നം വാർഡ് അംഗം ഗീതകുമാരി,സി.എസ്.അനിൽ എന്നിവർ സംസാരിച്ചു.