തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂർ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂർ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസർകോട് 63.
ഏഴുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ യു.കെയിൽ നിന്നു വന്ന കൊവിഡ് രോഗികളുടെ എണ്ണം 63 ആയി. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. 26 മരണം സ്ഥിരീകരിച്ചു. 5541 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 484 പേരുടെ ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
4296 പേരുടെ ഫലം നെഗറ്റീവായി. 70,259 പേരാണ് ചികിത്സയിലുള്ളത്. 2,09,175 പേർ നിരീക്ഷണത്തിലും.