vijil

കഴക്കൂട്ടം: വിവാഹ നിശ്ചയം ദിവസം യുവാവ് വാഹനാപകടത്തിൽ മരിച്ചു. കരിച്ചാറ അപ്പോളോ കോളനി കുന്നിൽ വീട്ടിൽ ബിനുവിന്റെ മകൻ വിജിൽ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ ചന്തവിള നരിക്കലിൽ വിജിൽ ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം. പിന്നിലിരുന്നു യാത്ര ചെയ്ത ബന്ധു അനിൽ ഗുരുതര പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെയിന്റിംഗ് തൊഴിലാളിയാണ് വിജിൽ

വിജിലും കുമാരപുരം സ്വദേശിനിയുമായുള്ള വിവാഹത്തിന്റെ നിശ്ചയവും വളയിടൽ ച‌ടങ്ങും തിങ്കളാഴ്ചയായിരുന്നു. തിരികെ വീട്ടിലെത്തി ചടങ്ങിൽ പങ്കെടുത്ത ബന്ധുവായ അനിലിനെ ചോങ്കോട്ടുകോണത്ത് കൊണ്ടുവിടാൻ പോയതായിരുന്നു. അച്ഛൻ ബിനു ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ രമ. വിജിത്ത്, വിപിൻ എന്നിവർ സഹോദരങ്ങൾ. വിജിലിന്റെ വീട്ടിനടുത്ത് നാലുദിവസം മുമ്പ് പ്ളസ് ടുവിദ്യാ‌ത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ചക്കിടയിൽ അടുത്തടുത്ത വീടുകളിലുണ്ടായ രണ്ടുവിയോഗങ്ങൾ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ് കരിച്ചാറ പ്രദേശത്തെ.