മലയിൻകീഴ് :ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ചു.മലയിൻകീഴ് ശ്രികൃഷ്ണവിലാസം ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗം ഐ.ബി.സതീഷ്.എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡന്റ് ഗിൽറ്റൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാപഞ്ചായത്ത് അംഗം വിളപ്പിൽരാധാകൃഷ്ണൻ,നേമം ബ്ലോ് പായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസലകുമാരി,വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു,ഫെഡറേഷൻ ജനറൽസെക്രട്ടറി കെ.ചന്ദ്രശേഖരൻനായർ,കെ.ശ്രീകണ്ഠൻനായർ എന്നിവർ സംസാരിച്ചു.