തിരുവനന്തപുരം: പരീക്ഷകളുടെ മാർക്ക് രേഖപ്പെടുത്തിയതിൽ ഗുരുതര വീഴ്ച വരുത്തിയതിന് കേരള സർവകലാശാല സെക്ഷൻ ഓഫീസർ വി. വിനോദിനെ അന്വേഷണവിധേയമായി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു. സെക്ഷൻ ഓഫീസർ കൈകാര്യം ചെയ്ത ഫയലുകൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പരീക്ഷാകൺട്റോളർ ഡോ.എൻ.ഗോപകുമാറിനെ ചുമതലപ്പെടുത്തി. പൊലീസ് നടപടികൾ സ്വീകരിക്കാൻ രജിസ്ട്റാർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.