vaccine

തിരുവനന്തപുരം: കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മന്ത്രി കെ.കെ. ശൈലജ. ഇതോടെ സംസ്ഥാനത്തിന് കിട്ടുന്ന ആകെ 7,94,000 ഡോസ് ആയി. ആദ്യം 4,33,500 ഡോസാണ് എത്തിയത്.

ആലപ്പുഴ 19,000, എറണാകുളം 59,​000, ഇടുക്കി 7,​500, കണ്ണൂർ 26,​500, കാസർകോട് 5,​500, കൊല്ലം 21,​000, കോട്ടയം 24,​000, കോഴിക്കോട് 33,​000, മലപ്പുറം 25,​000, പാലക്കാട് 25,​500, പത്തനംതിട്ട 19,​000, തിരുവനന്തപുരം 50,​500, തൃശൂർ 31,​000, വയനാട് 14,​000 ഡോസ് വീതമാണ് അനുവദിച്ചത്. ഇന്ന് എറണകുളത്തും തിരുവനന്തപുരത്തും വിമാനത്താവളങ്ങളിൽ വാക്‌സിൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്നാം ദിനം 8548 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്‌സിനേഷൻ.

ഇന്നലെ തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (759) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂർ 632, കാസർഗോഡ് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, തൃശൂർ 759, വയനാട് 491 പേരും വാക്സിൻ സ്വീകരിച്ചു. ആദ്യദിനം 8,​062 പേരും ഞായറാഴ്ച 57പേരും തിങ്കളാഴ്ച 7,​891 പേരുമാണ് വാക്‌സിനെടുത്തത്. ഇതോടെ ആകെ 24,558 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. ആർക്കും പാർശ്വഫലങ്ങൾ ഇല്ല.

തിരുവനന്തപുരം ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചൊവ്വാഴ്‌ച വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറന്നു.

4,59,853 ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉൾപ്പെടെ 3,75,610 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. 2932 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുന്നണി പോരാളികളുടെ രജിസ്‌ട്രേഷൻ തുടരുകയാണ്. ആഭ്യന്തര വകുപ്പിലെ 74,711 ജീവനക്കാരും 6,600 മുനിസിപ്പൽ വർക്കർമാരും രജിസ്റ്റർ ചെയ്തു.

വാ​ക്സി​ന്റെ​ ​മി​ക​ച്ച​ ​വി​ത​ര​ണം കേ​ര​ള​ത്തി​ൽ​:​ ​മ​ന്ത്രി​ ​ശൈ​ലജ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​കേ​ര​ള​ത്തി​ൽ​ ​ന​ല്ല​ ​നി​ല​യി​ൽ​ ​ന​ൽ​കാ​ൻ​ ​സാ​ധി​ച്ചെ​ന്ന് ​മ​ന്ത്രി​ ​കെ.​കെ.​ ​ശൈ​ല​ജ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ത്ത് ​വാ​ക്‌​സി​ൻ​ ​കു​ത്തി​വ​യ്പ് ​കു​റ​യു​ന്നു​വെ​ന്ന​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​വി​മ​ർ​ശ​ന​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​ചി​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ 16​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ൽ​കി​യ​ത്.
കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​ദി​വ​സം​ ​തീ​രു​മാ​നി​ച്ച​തി​ന്റെ​ 75​ ​ശ​ത​മാ​ന​ത്തി​ലേ​റെ​ ​കു​ത്തി​വ​യ്പ് ​ന​ട​ത്തി.​ ​പ​തി​മൂ​ന്ന് ​സെ​ന്റ​റു​ക​ളി​ൽ​ ​വ​ച്ച് ​കൊ​ടു​ക്കാ​നാ​ണ് ​തീ​രു​മാ​നി​ച്ച​ത്.​ ​സ്വാ​ഭാ​വി​ക​മാ​യും​ ​അ​തി​ൽ​ ​നൂ​റ് ​ശ​ത​മാ​നം​ ​ആ​ളു​ക​ളും​ ​വ​ന്നു​വെ​ന്ന് ​വ​രി​ല്ല.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​ആ​ളു​ക​ളെ​ ​അ​ത​ത് ​സ​മ​യ​ത്ത് ​സ്വീ​ക​രി​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​പോ​ർ​ട്ട​ലി​ന്റെ​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​റ് ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​ഹെ​ൽ​ത്ത് ​സെ​ക്ര​ട്ട​റി​യും​ ​മ​റ്റും​ ​കേ​ന്ദ്ര​ത്തി​ലെ​ ​ആ​ളു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക​യും​ ​ആ​പ്പ് ​വ​ഴി​യ​ല്ലാ​തെ​ ​മാ​നു​വ​ലാ​യി​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​തു​ട​ർ​ന്നെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​ ​വാ​ക്‌​സി​ൻ​ ​കു​ത്തി​വ​യ്പ് ഇ​ഴ​യു​ന്നു​ ​;​ ​കേ​ന്ദ്ര​ത്തി​നും​ ​അ​തൃ​പ്‌​തി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ൽ​ ​കൊ​വി​ഡ് ​കു​ത്തി​വ​യ്‌​പ് ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പു​രോ​ഗ​മി​ക്കു​ന്നി​ല്ല​ ​എ​ന്ന​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​കു​ന്നു.​ ​ര​ണ്ടാം​ഘ​ട്ട​ ​വാ​ക്സി​ൻ​ ​ഇ​ന്ന് ​എ​ത്തു​മ്പോ​ൾ​ ​ഒ​ന്നാം​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​യി​ല്ല​ ​എ​ന്നാ​ണ് ​ക​ണ​ക്കു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​വാ​ക്‌​സി​നേ​ഷ​ന് ​കേ​ര​ള​ത്തി​ൽ​ ​വേ​ഗ​ത​യി​ല്ലെ​ന്നും​ ​ഏ​റ്റ​വും​ ​വേ​ഗ​ത​ ​കു​റ​ഞ്ഞ​ ​അ​വ​സ്ഥ​യി​ലാ​ണെ​ന്നും​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
വാ​ക്‌​സി​നെ​ ​പ​റ്റി​യു​ള്ള​ ​ഭീ​തി​യാ​ണ് ​മെ​ല്ലെ​പ്പോ​ക്കി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.
കു​ത്തി​വ​യ്പ് ​എ​ടു​ക്കാ​ൻ​ ​കൃ​ത്യ​മാ​യ​ ​അ​റി​യി​പ്പ് ​കി​ട്ടു​ന്നി​ല്ലെ​ന്ന​ ​ആ​ക്ഷേ​പ​വും​ ​ശ​ക്ത​മാ​ണ്.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും​ ​വി​വ​ര​മു​ണ്ട്.
കൊ​വി​ൻ​ ​ആ​പ്പി​ലെ​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ​അ​റി​യി​പ്പ് ​വൈ​കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​പ​റ​യു​ന്ന​ത്.
ശ​രാ​ശ​രി​ 67​%​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​ദി​വ​സം​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്കു​ന്ന​ത്.​ 133​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ 100​ ​വീ​തം​ 13,​​300​ ​ആ​രോ​ഗ്യ​ ​പ​വ​ർ​ത്ത​ക​ർ​ ​ഒ​രു​ ​ദി​വ​സം​ ​വാ​ക്‌​സി​ൻ​ ​എ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​വാ​ക്സി​ൻ​ ​എ​ടു​ക്കു​ന്ന​വ​ർ​ 9000​ൽ​ ​താ​ഴെ​യാ​ണ്.
ഉ​ദ്ഘാ​ട​ന​ ​ദി​വ​സം​ 8062​ ​പേ​ർ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​പ്പോ​ൾ​ ​തി​ങ്ക​ളാ​ഴ്ച​ 7891​ ​പേ​രാ​ണ് ​കു​ത്തി​വ​ച്ച​ത്.​ ​കൊ​വി​ൻ​ ​ആ​പ്പി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 3.5​ ​ല​ക്ഷം​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ഏ​തു​ ​കേ​ന്ദ്ര​ത്തി​ൽ​ ​എ​പ്പോ​ൾ​ ​എ​ത്ത​ണം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​എ​സ്.​എം.​എ​സാ​യി​ ​ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​അ​റി​യി​ച്ചി​രു​ന്ന​ത്.​ ​പ​ല​ർ​ക്കും​ ​സ​ന്ദേ​ശം​ ​ല​ഭി​ക്കു​ന്ന​ത് ​കു​ത്തി​വ​യ്പ് ​ദി​വ​സം​ ​രാ​വി​ലെ​യോ​ ​കു​ത്തി​വ​യ്പി​ന്റെ​ ​സ​മ​യം​ ​ക​ഴി​ഞ്ഞോ​ ​ആ​ണ്.​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​പ​ല​ർ​ക്കും​ ​എ​ത്താ​നാ​വു​ന്നി​ല്ലെ​ന്ന​ ​പ​രാ​തി​യു​മു​ണ്ട്.