നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രധാന വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥയെ മർദ്ദിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. ഡോക്ടർമാർ ഉൾപ്പെടെടെയുള്ള മുഴുവൻ ജീവനക്കാരും പത്തുമിനിട്ടോളമുള്ള മിന്നൽ പണിമുടക്കിൽ പങ്കെടുത്തു. അഞ്ചാംം തിയതിയാണ് വനിതാ സെക്യൂരിറ്റി ജീവനക്കാരിയായ ബിന്ദുവിന് നേരെ ആക്രമണമുണ്ടായത്. ഗൈനക്കോളജി വിഭാഗത്തിൽ ഭാര്യയെ കാണിക്കാൻ വന്ന പൂവ്വാർ സ്വദേശിയാണ് ഇവരെ കൈയ്യേറ്റം ചെയ്തത്. യുവാവിനെ വനിതാ ഒ.പി യിലേക്ക് കയറ്റിവിടാൻ പറ്റില്ലെന്ന് വനിതാ സെക്യൂരിറ്റി പറഞ്ഞതാണ് വാക്കുതർക്കത്തിനും മർദ്ദനത്തിനും കാരണമായത്.