voters-list

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കമിട്ട് ഇന്ന് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 31 വരെ ചേർത്ത പേരുകളും മറ്റ് അപേക്ഷകളും ഉൾപ്പെടുത്തിയാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതിൽ പേരുൾപ്പെടാത്തവർക്കും മാറ്റങ്ങളും തിരുത്തലുകളും ആവശ്യമുള്ളവർക്കും നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകാം. കൂടാതെ പരാതികൾ ടോൾ ഫ്രീ നമ്പറായ 1950ൽ അറിയിക്കാം.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടപടികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിനിധികൾ ഇൗ മാസം അവസാനമോ അടുത്തമാസം ആദ്യമോ സംസ്ഥാനത്തെത്തും. ബംഗാൾ, അസാം എന്നിവിടങ്ങളിലെ നടപടികൾക്ക് ശേഷമായിരിക്കും ഇവർ കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലുമെത്തുക. ഏപ്രിൽ 30ന് നടപടികൾ പൂർത്തിയാകുന്ന തരത്തിലായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ട് ചെയ്യുന്നതിന് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.