വെഞ്ഞാറമൂട് :കൊക്കോട്ടുകോണം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച മാണിക്കോട് റസിഡന്റ്സ് അസോസിയേഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻപിള്ള,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രമാദേവി,സന്ധ്യ എന്നിവർ പങ്കെടുത്തു.ജനപ്രതിനിധികളായ ബീന രാജേന്ദ്രൻ, ഉഷാകുമാരി ശാന്തകുമാരി എന്നിവരെ അനുമോദിച്ചു.