fila

വെഞ്ഞാറമൂട് : കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡും സംയുക്തമായി നടപ്പാക്കുന്ന 'ഫിലമെന്റ് രഹിത കേരളം' പദ്ധതിക്ക് വെഞ്ഞാറമൂട് ഇലക്ട്രികൽ സെക്ഷൻ പരിധിയിൽ തുടക്കം. പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂട് ഇലക്ട്രികൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെല്ലനാട് പഞ്ചായത്തിലെ വെട്ടുവിള ,പുല്ലംപാറ പഞ്ചായത്തിലെ ആട്ടുകല, മാണിക്കൽ പഞ്ചായത്തിലെ പാലവിള എന്നീ അങ്കണവാടികളിൽ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു. കൊവിഡ് മാനദനണ്ഡങ്ങൾ പാലിച്ച് നടന്ന വിവിധ ചടങ്ങുകളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ രാജേന്ദ്രൻ, പി.വി. രാജേഷ്, കുതിരകളം ജയൻ, വൈസ് പ്രസിഡന്റുമാരായ ലേഖകുമാരി, അശ്വതി, വാർഡ് മെമ്പർമാരായ എൽ .എസ് മഞ്ചു, ശാന്ത, അജി പി, സുരേഷ് സമന്വയ, ദിലീപ് പുല്ലംപാറ, റാണി, അനിൽകുമാർ ,അനിൽ ,ബിന്ദു ഇലക്ട്രിസിറ്റിബോർസ് എ.ഇ.ഇ ,സജീന, എ .ഇ ജയശ്രീ,സീനിയർ സൂപ്രണ്ട് താര, ഓവർസിയർ ശ്രീകുമാർ, കെ.എസ്.ഇ.ബി ഡബ്ല്യു.എ(സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം എ.അജയകുമാർ എന്നിവർ പങ്കെടുത്തു.