നെയ്യാറ്റിൻകര: പാർട്ടി വർക്കിംഗ് ചെയർമാനും പത്തനാപുരം എം.എൽ.എ യുമായ കെ.ബി. ഗണേഷ് കുമാറിനെ ചവറയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് അപലപനീയമെന്ന് കേരള കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്രി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വൻ വിജയവും കോൺഗ്രസിൽ നിന്നു നിരവധി പ്രവർത്തകരും നേതാക്കന്മാരും പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത് തടയാനും വേണ്ടി കോൺഗ്രസ് നേതാക്കൾ നടത്തുന്ന തരംതാണ രാഷ്ട്രീയനാടകം കേരളത്തിൽ വില പ്പോകില്ലെന്നും ഇതിനെ ശക്തമായി നേരിടുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി. വേണുഗോപാലൻ നായർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്.വി. സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. പാർട്ടി നേതാക്കളായ ഷിജി ജോർജ്ജ്, പാറശ്ശാല സന്തോഷ്, കല്ലിയൂർ ജോൺ, ഇളങ്കുളം മോഹനൻ, കെ. ശശികുമാർ, ശിവശങ്കർ, കരിപ്പൂർ ഷാനവാസ്, ബി.ആർ. രാജീവ്, വർക്കല വിക്രമൻ, അശോകൻ, രവികുമാർ, മൈലച്ചൽ മധുസൂദനൻ നായർ, ചാല ദേവേന്ദ്രൻ, ശ്രീകുമാർ, നെയ്യാറ്റിൻകര സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.