കൊച്ചി: എഴുത്തുകാരൻ എ.കെ പുതുശേരിയ്ക്ക് 87-ാം പിറന്നാൾ ആശംസകൾ നേർന്ന് കൊച്ചിയുടെ സാംസ്‌കാരികകൂട്ടം. പുതുശേരി മനയിൽ നടന്ന ചടങ്ങിൽ മഹാകവി കാളിദാസ സാംസ്‌കാരിക വേദി, സാംസ്‌കാരിക കൊച്ചി, ചാവറ കൾച്ചർ സെന്റർ, പൂർവ വിദ്യാലയമായ കലൂർ സെന്റ് അഗ്സ്റ്റിൻ ഹൈസ്‌കൂൾ എന്നിവയെ പ്രതിനിധീകരിച്ച് ഭാരവാഹികൾ പങ്കെടുത്തു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ഫാ.തോമസ് പുതുശേരി, പി. രാമചന്ദ്രൻ, ബിജു കെ സൈമൺ, സി.ഐ.സി.സി ജയചന്ദ്രൻ, എം.കെ. ഇസ്‌മെയിൽ, ജോളി പവേലിൽ, ജിജോ പാലത്തിങ്കൽ, സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അദ്ദേഹത്തെയും ഭാര്യ ഫിലോമിനയെയും പൊന്നാട അണിയിച്ചു. മകൻ നവീൻ പുതുശേരിയും മറ്റ് കുടുബാംഗങ്ങളും സംബന്ധിച്ചു.