കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹിളാ കോൺഗ്രസ് എറണാകുളം ജില്ലയിലെ നേതൃസംഗമം ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെയും മത്സരിച്ചു പരാജയപ്പെട്ടവരെയും യോഗത്തിൽ ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെയും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ബഡ്ജ​റ്റിൽ പകുതിയായി വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ മുരടിപ്പിക്കുന്നതിനെതിരെയും പ്രതിഷേധിച്ചു.