qqq

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ അനീതി നിറഞ്ഞ ആനുകൂല്യ വിതരണ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തി.
എം.എം.ജി ലൂർദ് ഫൊറോന പള്ളി വികാരി ഫാ. മോർലി കൈതപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് അതിരൂപതാ പ്രസിഡന്റ് വർഗീസ് ആന്റണി, ജനറൽ സെക്രട്ടറി രാജേഷ് ജോൺ, തിരുവനന്തപുരം ഫൊറാനാ പ്രസിഡന്റ് ജേക്കബ് നിക്കോളാസ്, തങ്കച്ചൻ പൊന്മാങ്കൽ, പ്രൊഫ.ജോസഫ് തലപ്പള്ളി, തോമസ് കാലാപറമ്പിൽ, റെക്സ് ജേക്കബ്, വി.സി. വിൽസൺ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്.