vaccine

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ രണ്ടാംഘട്ടമായി 1,97,340 ഡോസ് വാക്സിൻ കൂടിയെത്തി. രാവിലെ 11ന് ഗോ എയർ വിമാനത്തിൽ നെടുമ്പാശേരിയിലും വൈകിട്ട് ആറിന് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തുമാണ് വാക്സിനെത്തിയത്. 50,340 ഡോസ് വാക്സിനാണ് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് നൽകാനുള്ളതാണിത്. ഇവ ജില്ലാ വാക്സിൻ സ്റ്റോറേജ് കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.