മുടപുരം:സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും സംയുക്തമായി നടപ്പാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്കൽ ഡിവിഷൻ കഴക്കൂട്ടവും,കഴക്കൂട്ടം ഡിവിഷന്റെ കീഴിൽ വരുന്ന മംഗലപുരം ഗ്രാമ പഞ്ചായത്ത് അങ്കണവാടികൾക്കു നൽകുന്ന എൽ.ഇ.ഡി ബൾബിന്റെ വിതരണോദ്ഘാടനം അങ്കണവാടി വർക്കർക്ക് നൽകി മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകവും അസിസ്റ്റന്റ് എൻജിനിയർ ഗോപകുമാറും ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി. അജികുമാർ,ബിന്ദു ബാബു,ശ്രീലത,അജയ രാജ്,ശ്രീ ചന്ദ്,തോന്നയ്ക്കൽ രവി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.