pg

തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളേജിൽ പി.ജി കോഴ്സ് ആരംഭിക്കാൻ നടപടി തുടങ്ങിയതായി മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പറഞ്ഞു. ആശുപത്രിയുടെയും കോളേജിന്റെയും സുഗമമായ പ്രവ‌ർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. മെഡിക്കൽ കോളേജാശുപത്രി പൂർണ സജ്ജമാകുന്ന മുറയ്ക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോംപ്ലക്സ് നിർമ്മിക്കും. കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഓങ്കോളജി എന്നിവ ആരംഭിക്കും. ചെരണിയിൽ ജനറൽ ആശുപത്രിക്കായി കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പൂർണസജ്ജമാവുമ്പോൾ ജനറൽ ആശുപത്രി മാറ്രി സ്ഥാപിക്കുമെന്നും എം. ഉമ്മറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.