തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ കരാറുകൾക്ക് ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം. ഇതിനായി www.kwa.kerala.gov.in/contractors/ എന്ന ലിങ്കിൽ അപേക്ഷകൾ നൽകാം. ആദ്യ നടപടിയെന്ന നിലയിൽ ജലജീവൻ പദ്ധതിയുടെ കരാർ ജോലികൾക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം. ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിനായുള്ള പദ്ധതിയാണ് ജലജീവൻ. അതോറിട്ടിയുടെ മറ്റു പ്രവത്തികളുടെയും കരാർ ഏറ്റെടുത്തു നടപ്പിലാക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള നടപടികൾ ഇതിലൂടെ ലളിതമാക്കി. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇതിലൂടെ കഴിയും.