qqq

തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന് തുടർച്ചയായി മൂന്നാം വർഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോർപറേഷന്റെ ഇൻസെന്റീവ് ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൂടുതൽ ഭിന്നശേഷിക്കാരെ സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് നയിച്ച് ശാക്തീകരിക്കുന്നതിന് പ്രചോദനം നൽകിയ മികച്ച ഏജൻസി എന്നനിലയിലാണ് ഇൻസെന്റീവ് അനുവദിച്ചത്.