pili

ചങ്ങനാശേരി : മോർക്കുളങ്ങരയിൽ മീൻ വില്പനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൃക്കൊടിത്താനം കടമാൻചിറ സ്വദേശി ബി. അനീഷ്‌കുമാറിനെ (പൈലി അനീഷ് -38) ചങ്ങനാശേരി സി.ഐ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്തംബർ 26 നാണ് ചങ്ങനാശേരി മാർക്കറ്റിൽ മീൻ വില്പന നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27) കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയൻ (32), വിഷ്ണു (22), ബുധലാൽ (21), ആദർശ് (20), രാജീവ് (24), സച്ചിൻ (21) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി വി.ജോഫിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ റാസിഖ്, രമേശ് ബാബു, അനിൽ കുമാർ, എ.എസ്.ഐമാരായ ഷിനോജ്, സിജു കെ.സൈമൺ, ആന്റണി മൈക്കിൾ, ജീമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആന്റണി, ബിജു എസ്, മജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സാംസൺ, ജിബിൻ ലോബോ, കെ.എസ് സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.