വിതുര: ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദന-ആദരസന്ധ്യ നടത്തി. ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനേയും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത ബി.പി. മുരളിയേയും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത പേരയം ശശിയേയും ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ വാങ്ങി നൽകിയ അറപ്പുര ആർ. പ്രഭാകരൻനായരേയും യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു. സമ്മേളനം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥശാലാ സെക്രട്ടറി ഡോ. കെ. ഷിബു, നേതൃസമിതി കൺവീനർ എസ്. ബിനു, എ.എം. സാലി, സിന്ധുസുന്ദർ, എസ്.കെ. സുനീഷ്കുമാർ, അഭിമന്യൂ എ.എസ്, കെ. രത്നാകരൻ എന്നിവർ പങ്കെടുത്തു.