chennithala

തിരുവനന്തപുരം: കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടിയുടെ ഭാഗമായാണ് ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയെ നിയാേഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനെ സ്വാഗതം ചെയ്യുന്നു.

പാർട്ടിയിൽ താൻ ഒതുക്കപ്പെട്ടതായി തോന്നുന്നില്ല. കോൺഗ്രസ് ഒരു സ്ഥാനാർത്ഥിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാറില്ല. ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടിയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഉണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ട. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭയ്ക്ക് അകത്തും പുറത്തും ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു.