ചിറയിൻകീഴ്:തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൃഷി വകുപ്പ്, ക്ഷേത്രോപദേശക സമിതി എന്നിവരുടെ നേതൃത്വത്തിൽ ശാർക്കര ദേവീക്ഷേത്ര വളപ്പിൽ തുടക്കംകുറിച്ച ദേവഹരിതം കാർഷിക വ്യാപന പദ്ധതിയുടെ ഭാഗമായുള്ള വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് കൃഷി ഓഫീസർ അനുരാജൻ ക്ഷേത്രോപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കരയ്ക്ക് കോളിഫ്ലവർ കൈമാറി നിർവഹിച്ചു. ക്ഷേത്ര സന്നിധിയിലെ പൊങ്കാല സമർപ്പണ ശാലയ്ക്ക് സമീപം നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി ജയപ്രകാശ് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് എസ്.വിമൽ കുമാർ, ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് മിഥുൻ റ്റി.ഭദ്രൻ, കീഴ്ശാന്തിമാരായ കണ്ണൻ പോറ്റി, ഈശ്വരൻ പോറ്റി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം മോനി ശാർക്കര, ദേവഹരിതം ശാർക്കര ദേവീക്ഷേത്ര കോ-ഓർഡിനേറ്റർമാരായ മണികുമാർ ശാർക്കര, അഭിൻരാജ്, ശ്രീജിത്ത്, ഉപദേശക സമിതി അംഗങ്ങളായ എസ്.വിജയകുമാർ, കിട്ടു ഷിബു, ഭദ്രകുമാർ, രാജശേഖരൻ, അഭി, ഗിരി, എസ്.സുധീഷ് കുമാർ, ഷൈജു എന്നിവർ പങ്കെടുത്തു.