തിരുവനന്തപുരം :പേട്ട പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 8 മുതൽ 17 വരെ നടക്കും. 8ന് രാവിലെ 6.30ന് മഹാഗണപതിഹോമം,മഹാസുദർശന ഹോമം എന്നീ ചടങ്ങുകളോടെ ഉത്സവപൂജ ആരംഭിച്ച് 17ന് വൈകിട്ട് 7ന് അശ്വതി പൂജയോടെ സമാപിക്കുമെന്ന് സെക്രട്ടറി സി.പി.സേതുനാഥ് അറിയിച്ചു. 8 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കൊവിഡ് 19 ന്റെ മാനദണ്ഡങ്ങൾ പാലിച്ച് മഹാഗണപതിഹോമം,മഹാസുദർശന ഹോമം,മഹാമൃത്യുഞ്ജയഹോമം, കലശാഭിഷേകം, കളഭാഭിഷേകം, കുങ്കുമാഭിഷേകം,നവഗ്രഹപൂജ എന്നീ വിശേഷാൽ പൂജകൾ ക്ഷേത്ര തന്ത്രി നെടുമൺമഠം ഹരിദാസ് പണ്ടാരത്തിന്റെയും മേൽശാന്തി എൻ. ഇൗശ്വരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് നടക്കുന്നത്. ഉത്സവദിവസങ്ങളിൽ ദേവീനടകളിൽ ഭക്തജനങ്ങൾക്ക് നിറപറയിടുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉത്സവപൂജ,മഹാഗണപതിഹോമം,മഹാസുദർശനഹോമം,മഹാമൃത്യുഞ്ജയ ഹോമം,പഞ്ചാമൃതാഭിഷേകം,കളഭാഭിഷേകം, കലശാഭിഷേകം,കുങ്കുമാഭിഷേകം,അവൽ നിവേദ്യം,നവഗ്രഹപൂജ,നാഗരൂട്ട് എന്നീ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഒാഫീസുമായി ബന്ധപ്പെടണം.അന്നദാനം,ലഘുഭക്ഷണം,സ്റ്റേജ് പ്രോഗ്രാം,പുറത്ത് പറയെടുപ്പ് എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.