photo

നെടുമങ്ങാട്:ഒരു ഒഴിഞ്ഞ തെർമോ പെട്ടി, കാർഡ് ബോർഡ് മൂടി അതിൽ രണ്ട് ബൾബും ചൂട് ക്രമീകരിക്കാൻ ഒരു സെൻസറും മാത്രം.ഈ ചെലവില്ലാപ്പെട്ടിയിൽ ആനാട് ശക്തിപുരത്തെ സംയോജിത കർഷകൻ ഷിബു കൊവിഡ് സീസണിൽ വിരിയിച്ച് പുറത്തിറക്കിയത് അറുപത് കുഞ്ഞുങ്ങളെ. 60 ദിവസത്തെ പരിചരണം കൂടി പിന്നിട്ടപ്പോൾ കാലുറച്ച്,ചിറക് വിടർത്തി കൊക്ക് കൊണ്ട് കൊത്തിത്തിന്നാൻ കഴിയുന്നവിധത്തിൽ ചന്തമൂല്യവും ചന്തവുമുള്ള ഉശിരൻ കോഴികളായി.കൊവിഡ്ക്കാല കാർഷിക വിരുത് എന്ന നിലയിൽ ഏഴിലും പ്ലസ് വണ്ണിനും പഠിക്കുന്ന മക്കളെയും കൂട്ടിയാണ് ഷിബു കോഴിക്കുഞ്ഞുല്പാദനത്തിലേയ്ക്ക് തിരിഞ്ഞത്.സൂത്രപ്പണിയിൽ പന്ത്രണ്ടായിരം രൂപയോളം വിലകിട്ടുന്ന കോഴിക്കുഞ്ഞുങ്ങൾ വിടർന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബം. അത്ഭുത വിജയം മുൻനിർത്തി ഒഴിഞ്ഞ ഫ്രിഡ്ജിലും പെട്ടിയിലുമൊക്കെ മുട്ട വിരിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിബുവും കുടുംബവും ഇപ്പോൾ.