case-diary-

അഞ്ചാലുംമൂട് : പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച മംഗലാപുരം സ്വദേശിയായ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. മംഗലാപുരം പുത്തൂർ ഷീരാടി മുണ്ടയ്ക്കൽ ഹൗസിൽ മനുതോമസിനെയാണ് (24) പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ ഇയാൾ നവമാദ്ധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ പെൺകുട്ടിയുടെ വീട്ടിൽവെച്ചാണ് സംഭവം നടന്നത്. പെട്ടെന്ന് വീട്ടുകാരെത്തിയതോടെ ഇയാൾ കിടപ്പുമുറിയിൽ ഒളിച്ചു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അഞ്ചാലുംമൂട് പൊലീസെത്തിയാണ് ഇയാളെ പിടികൂടിയത്. പോക്‌സോ, ദളിത്‌ പീഡനം എന്നീ നിയമ പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.