തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ മുന്നോടിയായി എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യപേപ്പറിൽ ചോദ്യം മാത്രമില്ല. പകരം, നിർദേശങ്ങളും ചോദ്യനമ്പറുകളും മാത്രം. എന്നാൽ ഇതു ചോദ്യപേപ്പറിന്റെ ഘടനയാണെന്നാണ് എസ്.സി.ഇ.ആർ.ടിയുടെ വിശദീകരണം. വൈകാതെ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു.
പരീക്ഷക്ക് മുമ്പായി മാതൃകാ ചോദ്യപേപ്പർ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.