lab

വെഞ്ഞാറമൂട് : നിലമേൽ കേന്ദ്രമാക്കി പ്രൊകെയർ ഗ്രൂപ്പ് ആരംഭിച്ച കെയർ ഫാർമസിയുടെയും യുണികെയർ ലാബ്സ് ആൻഡ് ഡയഗനോസ്റ്റിക്സിന്റെയും ഉദ്ഘാടനം ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ.മനോജൻ നിർവഹിച്ചു.നിലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത ശങ്കർ,വൈസ് പ്രസിഡന്റ് നിയാസ് മറ്റാപ്പള്ളി,ഗ്രാമ പഞ്ചായത്ത് അംഗം എ.എം.റാഫി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബിനു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.പ്രസന്നൻ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ജയപ്രകാശ്, നിലമേൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സുരേന്ദ്രൻ നായർ,ഇഗ്ബാൽ കോളേജ് ട്രസ്റ്റ് സെക്രട്ടറി ഷെബീർ മറ്റാപ്പള്ളി,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ പിള്ള,കൃഷ്ണകുമാർ,അനസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.