block

വെഞ്ഞാറമൂട് : കോൺഗ്രസ് വാമനപുരം ബ്ലോക്ക് കൺവെൻഷൻ വെഞ്ഞാറമൂട് റബർ മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറിമാരായ രമണി പി. നായർ, ശശിധരൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എം. പരമേശ്വരൻ, യു.ഡി.എഫ് വാമനപുരം നിയോജക മണ്ഡലം കൺവീനർ അഡ്വ. കല്ലറ അനിൽകുമാർ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുറ്റിമൂട് റഷീദ്, വനിതാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സുശീല, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രവീന്ദ്രൻ നായർ, വെഞ്ഞാറമൂട് സനൽ, നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം. മണിയൻപിള്ള, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ, ലാൽ വെള്ളാഞ്ചിറ, ആനാട് ജയചന്ദ്രൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഷബിൻ ബ്ലോക്ക് പ്രസിഡന്റ് സാഗർ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.