കല്ലറ : കല്ലറ ഗ്രാമ പഞ്ചായത്തിലെ തകർച്ചാഭീഷണി നേരിടുന്ന വഴിയമ്പല നിർമാണത്തിൽ അഴിമതി ആരോപണവുമായി യുവമോർച്ച ധർണ നടത്തി. മൂന്നുവർഷം മുൻപാണ് ലക്ഷകണക്കിന് രൂപ ചെലവിട്ട് വഴിയമ്പലം നിർമ്മിച്ചത്. വ്യാപാരികളും, ടാക്സി തൊഴിലാളികളും യാത്രക്കാരുമൊക്കെ ഉപയോഗിച്ചിരുന്ന ശൗചാലയം കൂടി ഉൾപ്പെട്ട വഴിയമ്പലമാണ് ഇപ്പോൾ തകർച്ച നേരിടുന്നത്. യുവമോർച്ച വൈസ് പ്രസിഡന്റ് ശ്യാം കല്ലറയുടെ നേതൃ ത്വത്തിൽ നടന്ന ധർണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്.ആർ. റെജികുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ചിറത്തലയ്ക്കൽ വിഷ്ണു, ജനറൽ സെക്രട്ടറി പ്രദീഷ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ആർ.വി. നിഖിൽ, ഗ്രാമ പഞ്ചായത്തംഗം ജിജോ വി.എസ്. നായർ, ബി.ജെ.പി കല്ലറ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രശാന്ത്, ജനറൽ സെക്രട്ടറി മനു, വൈസ് പ്രസിഡന്റ് സജ്ജു സുപ്രിയ, മഹിളാ മോർച്ച ഭാരവാഹികളായ ആശാ ബൈജു, ഷിജിമോൾ എന്നിവർ പങ്കെടുത്തു.