കൊച്ചി: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയ​റ്റിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയ ജനദ്രോഹനടപടി ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മി​റ്റി ആവശ്യപ്പെട്ടു. വിവിധ ജില്ലകളിൽ നിന്ന് നൂറുകണക്കിന് പേരാണ് ദിവസവും മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കണ്ട് പരാതി അറിയിക്കാനും രേഖകൾ കൈമാറാനും എത്തുന്നത്. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ടി.ജെ പീ​റ്റർ , ഡോ. പി.വി. പുഷ്പജ, അഡ്വ. ജി. മനോജ്കുമാർ, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.