epj

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഒരുലക്ഷം കോടിയുടെ നിക്ഷേപം കേരളത്തിലുണ്ടാകുമെന്നാണ് കൊച്ചിയിൽ നടന്ന വ്യവസായ സംരംഭകമീറ്റിന് ശേഷം മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പറഞ്ഞത്. എന്നാൽ ഒരു കമ്പനി പോലും എത്തിയില്ല. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ അഞ്ചു വർഷം കൊണ്ട് കേരളം 21ൽ നിന്ന് 28 ലേക്ക് പിന്തള്ളപ്പെട്ടെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാൽ പ്രതിപക്ഷം നിക്ഷേപകരെ ഓടിക്കാൻ ശ്രമിക്കുകയാണെന്നും കേരളം വളരുന്നതിലുള്ള അസഹിഷ്ണുതയാണ് വിമർശനത്തിന് പിന്നിലെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കിൻഫ്രയിൽ 14 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടെന്നും അതിൽ ഒമ്പതെണ്ണത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു കമ്പനിയുടെ പേര് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ സഭയിൽ ബഹളമായി. മുൻകൂർ നോട്ടീസ് നൽകാതെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനാവില്ലെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് ബഹളം അവസാനിച്ചത്.