നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരാണ് വരൻ. എൻജിനിയറാണ് രോഹിത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.എലീന ധരിച്ച വസ്ത്രത്തിന് ഒരുപാട് പ്രത്യേകതകളാണുള്ളത്. ആന്റിക് ഗോൾഡ് കളർ ലെഹങ്ക ഡ്രസിലാണ് എലീന ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികൾ 500 മണിക്കൂറിൽ തുന്നിയെടുത്തതാണ് എലീനയുടെ വസ്ത്രം. നെറ്റ് ലെഹങ്കയിൽ സർവോസ്കി സ്റ്റോണുകൾ പതിപ്പിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. പതിനായിരക്കണക്കിനു രൂപ വിലമതിക്കുന്ന സർവോസ്കി സ്റ്റോണുകൾ, സർവോസ്കി ബീഡ്സും തന്നെയാണ് ഈ ഡ്രെസിന്റെ പ്രധാന ആകർഷണവും. സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ സ്‌പെഷ്യൽ ഡേയെ കളർഫുള്ളാക്കി മാറ്റിയത്. ആറ് വർഷമായി ഇരുവരും പ്രണയത്തിലാണ്. വത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ വീട്ടുകാർ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞത്. വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. രണ്ടു കുടുംബങ്ങളുടെയും ആശീർവാദത്തോടെ ഓഗസ്റ്റിൽ ഇവർ വിവാഹിതരാകും. 15 വയസിൽ തുടങ്ങിയ പ്രണയമാണ് 24-ാം വയസിൽ പൂവണിയാൻ പോകുന്നത്. റിയാലിറ്റി ഷോയിൽ വച്ചാണ് തങ്ങൾ പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞതെന്നും വീട്ടുകാർ സമ്മതിച്ചാൽ മാമ്രേ ഞങ്ങൾ മുന്നോട്ട് പോവുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു. എഞ്ചിനീയറാണെങ്കിലും ഇപ്പോൾ ബിസിനസിൽ സജീവമാണ് രോഹിത്.