1

നെയ്യാറ്റിൻകര: സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുന്ദരൻനാടാരുടെ പതിനാലാം ചരമ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ആർ.പ്രഭാകരൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ, വി.ആർ.സലൂജ, കെ.കെ.ഷിബു, മര്യാപുരം ശ്രീകുമാർ, ബി.ജയചന്ദ്രൻ നായർ, എ.മോഹൻദാസ്, അയ്യപ്പൻ നായർ, എൻ.ആർ.സി നായർ, അജയകുമാർ, വി.എസ്.മേഖവർണ്ണൻ, അൽവേഡിസ, മര്യാപുരം ജഗദീശൻ, തിരുപുറം അമ്പിളി, എസ്.സുരേഷ് കുമാർ, ബിനു മരുതത്തൂർ എന്നിവർ പങ്കെടുത്തു.