കടയ്ക്കാവൂർ: അപകടാവസ്ഥയിലായ വൻ മരം ജനങ്ങൾക്ക് ഭീഷണിയാകുന്നതായി പരാതി. നെടുങ്ങണ്ട ഒന്നാം പാലത്തിന് സമീപം വർക്കല തോടിനും മെയിൻ റോഡിനും കുറുകെ നിൽക്കുന്ന വൻമരമാണ് ഏതുസമയവും നിലം പൊത്തി വൻ അപകടം ഉണ്ടാക്കുമെന്ന അവസ്ഥയിൽ നിൽക്കുന്നത്. ഒാട്ടോ ടാക്സി സ്റ്റാൻഡുകൾ ഈ മരച്ചുവട്ടിലാണ്. ചൂട് സമയത്ത് ആൾക്കാർ തണൽപറ്റി നിൽക്കുന്നതും ഈ മരച്ചുവട്ടിൽ തന്നെ. നല്ലൊരു കാറ്റുവീശിയാൽ മരം നിലംപൊത്താവുന്ന അവസ്ഥയാണ്.
മരത്തിന്റെ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.